കാത്തിരിപ്പ് അവസാനിയ്ക്കുന്നു; വിശ്വരൂപം രണ്ട് ഉടന്‍ തീയറ്ററുകളിലെത്തും.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ‘വിശ്വരൂപം 2’ എന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ ഈ മാസം രണ്ടിന് പുറത്തിറക്കിയിരുന്നു. അധികം വൈകാതെ പാട്ടുകളും ട്രെയിലറും പുറത്തിറക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയായാലുടന്‍ ചിത്രം റിലീസ് ചെയ്യുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം ആദ്യ ഭാഗം ഏറെ വിവാദമുണ്ടാക്കിയ സിനിമയാണ്. മുസ്ലിം തീവ്രവാദത്തിന്‍റെ കഥ പറഞ്ഞ സിനിമയില്‍ നടന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍റിന്‍റെ വേഷമാണ് ചെയ്തത്.

ഏറെ പ്രതിഷേധ കോലാഹലങ്ങള്‍ക്ക് ശേഷം തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത സിനിമ ഇരുന്നൂറു കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ആദ്യ പതിപ്പിന്‍റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് സിനിമ നീണ്ടു പോയി. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമം നല്‍കിയാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കമല്‍ ഹാസ്സന്‍ പുറത്തുവിട്ടിരിക്കുന്നത്.

error: Content is protected !!