വില്ലന് 7 കോടി

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനംചെയ്യുന്ന  ബിഗ് ബഡ്ജറ്റ് ചിത്രം വില്ലന് റെക്കോര്‍ഡ് സാറ്റ്‌ലൈറ്റ് അവകാശം. റെക്കോര്‍ഡ് തുകയോടെ സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത്. റിലീസിന് മുമ്പേ ഏഴു കോടി രൂപയുടെ സാറ്റ്ലൈറ്റ് റൈറ്റാണ് സൂര്യ ടിവിയുടെ കയ്യില്‍ നിന്നും വില്ലന്‍ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വലിയ സാറ്റ് ലൈറ്റ് അവകാശം നേടിയ മലയാള ചിത്രമെന്ന ബഹുമതിയും വില്ലന് സ്വന്തമായിരിക്കുകയാണ്.മുമ്പും ഈ റെക്കോര്‍ഡ് കരസ്തമാക്കിയത് മോഹന്‍ലാല്‍ ചിത്രം തന്നെയായിരുന്നു. പുലിമുരുകന്‍. 10 കോടിയോളം നല്‍കിയാണ് ഏഷ്യാനെറ്റ് പുലിമുരുകന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് അവകാശം നേടിയത്. ഇത് കൂടാതെ അമ്പത് ലക്ഷം രൂപയ്ക്ക ജംഗ്ളി മ്യൂസിക്ക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി എന്ന റെക്കോര്‍ഡും വില്ലന് സ്വന്തം. തീര്‍ന്നില്ല വില്ലന്റെ റെക്കോര്‍ഡുകള്‍. ഒരു കോടി രൂപയ്കക്കാണ് വില്ലന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും വിറ്റുപോയിരിക്കുന്നത്.

error: Content is protected !!