‘സിഗൈ’ കണ്ട് വിജയ്‌ സേതുപതി വിളിച്ചു; ത്രില്ലടിച്ച് രാജേഷ് ശര്‍മ്മ

രാജേഷ് ശര്‍മ്മ ത്രില്ലിലാണ്.തന്‍റെ സിനിമ കണ്ട് തമിഴകത്തിന്റെ മനസ്സ് കീഴടക്കിയ നടന്‍ വിജയ്‌ സേതുപതി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച സന്തോഷം ഫേസ്ബുക്കിലൂടെയാണ് രാജേഷ് പങ്കു വെച്ചിരിക്കുന്നത്. മലയാള നാടകങ്ങളിലും സിനിമയിലും വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ രാജേഷ് പ്രധാന വേഷത്തില്‍ അഭിനയിച്ച തമിഴ് ചിത്രമാണ് “സിഗൈ”.മികച്ച അഭിപ്രായം നേടി സിഗൈ പ്രദര്‍ശനം തുടരുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
________________________________

ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുൻപ് സംഭവിച്ചു.
“സിഗൈ” എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടൻ വിജയ് സേതുപതി വിളിച്ചു. “ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്” കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി. ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ അത്? മുന്നിൽ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി. ഞാൻ പറഞ്ഞു, “വിജയ് സേതുപതി”. ഞാൻ അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു. തമിഴറിയാത്ത അവൾ തമിഴിൽ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോൺ എന്റെ കയ്യിൽ തന്ന് വീടിനുള്ളിൽ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.
ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം “ബൈ” പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം “കിളിരസ”മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )
ഞാനെന്റെ മോളോടു പറഞ്ഞു, “മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു”. “വാ പപ്പേ, നമുക്ക് ഷട്ടിൽ കളിക്കാം”. തമിഴ് നടികർ ബോധമില്ലാത്ത പെണ്ണ്!
“സിഗൈ” കണ്ട് എന്നെ വിളിക്കാൻ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്നേഹം…

ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുൻപ് സംഭവിച്ചു."സിഗൈ" എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടൻ വ…

Posted by Rajesh Sharma on Monday, 31 July 2017

error: Content is protected !!