വിജയ്‌ സേതുപതി സ്ത്രീവേഷത്തില്‍

വിജയ് സേതുപതി സ്ത്രീവേഷത്തിലെത്തുന്നു. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലാണ് വിജയ്‌ സേതുപതി സ്ത്രീ വേഷമണിയുന്നത്. ‘ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ  ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടത്.’വേലൈക്കാര’നുശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രംകൂടിയായിരിക്കുമിത്. സാമന്ത, നദിയാ മൊയ്തു എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രത്തിന്റെ സംഭാഷണമൊരുക്കിയിരിക്കുന്നത് സംവിധായകരായ മിഷ്കിനും നളന്‍ കുമാരസ്വാമിയുമാണ്.  യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍ …

 

error: Content is protected !!