വേണുവിന്റെ ചിത്രത്തില്‍ ഫഹദ് നായകന്‍

വേണുവിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു.’കാര്‍ബണ്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.മമ്മൂട്ടി നായകനായ മുന്നറിയിപ്പിനുശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മംമ്ത മോഹന്‍ദാസാണ് നായിക. ഇരുവരും ഒരുമിക്കുന്ന ആദ്യചിത്രംകൂടിയാണ്. സിബി തോട്ടപ്പുറം ആണ് നിര്‍മ്മാതാവ്. കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥമാറ്റത്തിന്റെ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബോളിവുഡിലെ പ്രമുഖ മലയാളി ക്യാമറാമാന്‍ കെ.യു മോഹനനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ദേശീയ അവാര്‍ഡ് ജേതാവ് വിശാല്‍ ഭരദ്വാജാണ് സംഗീതസംവിധാനം. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഉടന്‍ ചിത്രീകരണം തുടങ്ങും.

error: Content is protected !!