വേലുത്തമ്പി ദളവയായി പ്രിഥ്വിരാജ്

തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം സിനിമയാകുന്നു. ഇതിഹാസ പുരുഷനായ വേലുത്തമ്പി ദളവയായി പൃഥ്വിരാജ് അഭിനയിക്കുന്നു.രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനംചെയ്യുന്നത് വിജി തമ്പിയാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിജി തമ്പി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നത്‌ . വിദേശതാരങ്ങളും ചിത്രത്തിലുണ്ടാകും. നവംബറില്‍ ചിത്രീകരണം തുടങ്ങുന്ന പൃഥ്വിയുടെ ‘ആടുജീവിതം’ കഴിഞ്ഞാന്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.18 മാസമാണ് ആട് ജീവിതത്തിനായി പ്രിഥ്വി മാറ്റി വെച്ചിരിക്കുന്നത്. പൃഥ്വി ആദ്യമായി സംവിധാനംചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍’ അടുത്തവര്‍ഷം ചിത്രീകരിക്കാനാണ് ലക്ഷ്യമിടുന്നത് .

error: Content is protected !!