‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ ‘ പാട്ട് വൈറലാകുന്നു

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രം റിലീസിന് മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെടുന്നു. വളരെയധികം വ്യത്യസ്തതകള്‍ നിറഞ്ഞതായിരിക്കും ഈ ചിത്രം എന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍. സിനിമയുടെ പ്രഖ്യാപനം വന്നത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിലെ മേഹന്‍ലാലിന്റെ ഗെറ്റപ്പും പോസ്റ്ററുകളും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിലെ ആദ്യഗാനവും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നാടന്‍ പാട്ടിന്റെ ഈണത്തിത്തിലുള്ള ‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ’ എന്ന ഗാനം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രം ഓണം റിലീസായി ഈ മാസാവസാനം പ്രദര്‍ശനത്തിനെത്തും.

error: Content is protected !!