‘വേലയില്ലാ പട്ടധാരി-2’ ആഗസ്റ്റ് 11ന്

ധനുഷിനെ നായകനാക്കി സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ‘വേലയില്ലാ പട്ടധാരി-2’ ആഗസ്റ്റ് 11ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ ജൂലൈ 28ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ടീസറിനൊപ്പം ധനുഷ് തന്നെയാണ് പുതിയ റിലീസ് തീയതി ട്വീറ്ററിലൂടെ അറിയിച്ചത്.ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നടി കാജോള്‍ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്. അമല പോള്‍, വിവേക്, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. 2014 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
വി.ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ.തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സമീര്‍ താഹിര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

error: Content is protected !!