‘വര്‍ണ്യത്തില്‍ ആശങ്ക’ ആഗസ്റ്റ് നാലിന്

‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. നര്‍മത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്.ആഷിക് ഉസ്മാന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, മണികണ്ഠന്‍, ജയരാജ് വാര്യര്‍, അങ്കമാലി ഡയറീസ് ഫെയിം കിച്ചു, രചനാ നാരായണന്‍കുട്ടി, മാസ്റ്റര്‍ ഇല്‍ഹാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
തിരക്കഥ, സംഭാഷണം: തൃശൂര്‍ ഗോപാല്‍ജി, ഛായാഗ്രഹണം: ജയേഷ് നായര്‍. ഗാനങ്ങള്‍: സന്തോഷ് വര്‍മ്മ. സംഗീതം: പ്രശാന്ത്പിള്ള.
ആഗസ്ത് നാലിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

error: Content is protected !!