‘വര്‍ണ്യത്തില്‍ ആശങ്ക’ : ട്രെയിലര്‍ പുറത്തിറങ്ങി

‘വര്‍ണ്യത്തില്‍ ആശങ്ക’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.’ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്.ആഷിക് ഉസ്മാന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍,രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തിലുണ്ട്.
തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ. ആഗസ്ത് നാലിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

error: Content is protected !!