‘ഉത്തരം പറയാതെ’ നാളെ പ്രദര്‍ശനത്തിനെത്തും

നവാഗതനായ കൊല്ലം കെ രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഉത്തരം പറയാതെ. ഒരു പ്രവാസ സൌഹൃദ കൂട്ടായ്മയില്‍ പിറന്ന ചിത്രം കൂടിയാണിത്.വര്‍ഷങ്ങളായി ഖത്തറില്‍ ജോലി നോക്കുന്ന ആളാണ് സംവിധായകന്‍. നിര്‍മ്മാതാവ് കമാല്‍ കൂറ്റനാട് ,നിര്‍മ്മാണ പങ്കാളി സതീഷ് അപ്പുകുട്ടന്‍ എന്നിവര്‍ക്ക് പുറമേ പ്രധാന വേഷങ്ങള്‍ ചെയ്യുന്നവരും പ്രവാസികളാണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.സുധീര്‍ കരമന,ബൈജു എന്നിവര്‍ക്കൊപ്പം ഫാസില്‍ ഷാജഹാന്‍,നൗഷാദ് ദില്‍,ആസിഫ് വയനാട്,സുരേഷ് കുമാര്‍ ആറ്റിങ്ങല്‍,ബാവ വടകര തുടങ്ങിയ പ്രവാസികളാണ് അഭിനയ രംഗത്തേക്ക് ഈ ചിത്രത്തിലൂടെ വരവറിയിക്കാന്‍ ഒരുങ്ങുന്നത്.

സഹജീവികളെയും,അയല്‍ക്കാരനെയും തന്നെ പോലെ തന്നെ സ്നേഹിച്ചവരുടെ കഥയാണ് ചിത്രം പറയുന്നത്.ഒപ്പം മണ്ണിനെയും,മരങ്ങളെയും പ്രണയിച്ച ഒരു സമൂഹത്തിന്റെ കഥ കൂടിയാണിത്. ഇതുവരെ ആരും പറയാത്ത ഒരു വ്യത്യസ്ത കുടുംബചിത്രമാണ് ഉത്തരം പറയാതെ … ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് നന്ദു കര്‍ത്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
മഹിങ്കര്‍ കേച്ചേരിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നാളെ (ജൂലൈ 28) മുതല്‍ പ്രദര്‍ശനത്തിന് എത്തുകയാണ്..

ട്രെയിലര്‍ കാണാം

സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിലെ ഗാനം

error: Content is protected !!