ഉദാഹരണം സുജാത ചിത്രീകരണം പൂര്‍ത്തിയായി

മഞ്ജു വാര്യര്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘ഉദാഹരണം സുജാത’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് ചെങ്കല്‍ച്ചൂളയിലും പരിസരത്തുമായായിരുന്നു അവസാനവട്ട ചിത്രീകരണം നടന്നിരുന്നത്. മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ തിരക്കഥയില്‍ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാധാരണക്കാരിയായ വീട്ടമ്മയായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.പൊലീസ് വേഷത്തില്‍ മംമ്ത മോഹന്‍ദാസും ചിത്രത്തിലുണ്ട്.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങി. ഓണത്തിന് ചിത്രം റിലീസ് ചെയ്യും

error: Content is protected !!