‘തേയില സൽക്കാരം 3PM’ പൂജ കഴിഞ്ഞു

 കോഴിക്കോട് : എ. കെ.ഡി. കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷ്റഫ് കക്കോടി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘തേയില സൽക്കാരം 3PM’ എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് മഹാറാണി ഹോട്ടലിൽ വച്ച് 31/03/2018, ശനിയാഴ്ച രാവിലെ പത്തിന് നടന്നു. ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. മുൻ എം.എൽ. എ എം.കെ പ്രേംനാഥ്, ആറ്റ ക്കോയ പള്ളിക്കണ്ടി, ടി.സി ബിജുരാജ്, ചലച്ചിത്ര താരങ്ങളായ വിനോദ് കോവൂർ, വിജയൻ കാരന്തൂർ,അബുസലിം, കോഴിക്കോട് നാരായണൻ നായർ, വിചിത്ര കണ്ണൂർ, കുമാരി അനഘ ഗ്രേസ് ജോസഫ് തുടങ്ങി സിനിമ – രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു. എം.എ സേവ്യർ സ്വാഗതവും സംവിധായകൻ അഷ്റഫ് കക്കോടി നന്ദിയും രേഖപ്പെടുത്തി.

മലയാള സിനിമയിലെ മസിൽമാൻ അബുസലിം ആണ് ചിത്രത്തിൽ നായകനാകുന്നത്. അബുസലിം നായകനാകുന്ന ആദ്യ സിനിമ എന്നതാണ് മറ്റൊരു പ്രത്യേകത. വ്യത്യസ്തമായ ഒരു വേഷത്തിലാണ് അബുസലിം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് കീഴാറ്റൂർ, കോട്ടയം നസീർ, വിജയൻ കാരന്തൂർ, സി.വി ദേവ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ സിദ്ധീഖ് കൊടിയത്തൂരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കബീർ ഖാനാണ് നിർമ്മാതാവ്. ആർ.ആർ വിഷ്ണു ക്യാമറ കൈകാര്യം ചെയ്യുന്നു.

ചീഫ് അസോ: ഡയറക്ടർ : ആസാദ് അലവിൽ, എഡിറ്റർ : ഫവാസ് കല്ലേൻ, പ്രൊഡക്ഷൻ കണ്ട്രോളർ : കെ. ആർ ദാസ് കരുവിശ്ശേരി, സംഗീതം : പ്രിൻസ്‌ ജോർജ്ജ്, മേക്കപ്പ് : പ്രഭീഷ്‌ വേങ്ങേരി, വസ്ത്രാലങ്കാരം : മുരുകൻസ്, കല : അനൂപ്, സംഘട്ടനം : ദാസ് ഗുരുക്കൾ, കോ – ഓർഡിനേറ്റർ : റഫീഖ് പാഷ, നൃത്തം : ബ്രേക്ക് അഷ്റഫ്, സ്റ്റിൽസ് : ശ്രീകുമാർ തിരുവനന്തപുരം, പി.ആർ.ഒ : അസിം കോട്ടൂർ

error: Content is protected !!