‘തീറ്റപ്പാക്കരന്‍’ ബിജു സോപാനം നായകന്‍

ഫ്‌ളവേഴ്‌സ് ടി.വി.യിലെ ‘ഉപ്പും മുളകും’ എന്ന ഹിറ്റ് സീരിയലിലെ ബാലുവിനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ബിജു സോപാനം സിനിമയില്‍ നായകനാകുന്നു.’സൈറ ഭാനു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിജു സോപാനം ആദ്യമാണ് ഒരു ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. രാജന്‍ കിഴക്കനേലയുടെ സംസ്ഥാന അവാര്‍ഡ് നേടിയ ‘വിശപ്പിന്റെ പുത്രന്‍’ എന്ന നാടകമാണ് തീറ്റപ്പാക്കരന്‍ എന്ന പേരില്‍ സിനിമയാകുന്നത്. വേണു കുളമടയില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജന്‍ കിഴക്കനേല തന്നെ രചന നിര്‍വ്വഹിക്കുന്നു. തീറ്റപ്പാക്കരനിലെ ടൈറ്റില്‍ കഥാപാത്രമായ പാക്കരനെയാണ് ബിജു അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊല്ലത്ത് പുരോഗമിക്കുന്നു.

error: Content is protected !!