മികച്ച വേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂട്

കോമഡിവേഷങ്ങളില്‍നിന്ന് മാറി മികച്ച കഥാപാത്രങ്ങളിലേക്ക് ചുവടു മാറ്റിയ സുരാജ് വെഞ്ഞാറമൂടിന് ഇപ്പോള്‍ സിനിമയില്‍ നല്ല സമയമാണ്. ചെയ്യുന്ന വേഷങ്ങള്‍ എല്ലാം തന്നെ അഭിനയ പ്രാധാന്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ സുരാജിന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു ചിത്രമാണ്. ഇപ്പോള്‍ ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സുരാജ്. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്നാണ് ചിത്രത്തിന്റെ പേര്. കുടുംബബന്ധങ്ങളുടെ ശൈഥില്യം പ്രമേയമാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജീന്‍ മാര്‍ക്കോസ്. പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷന്‍. സ്രിന്‍ഡ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരുമുണ്ട്.
ചിത്രീകരണം നടക്കുന്ന ‘ ആഭാസം’, വിനീത് ശ്രീനിവാസന്റെ ‘ആന അലറലോടലറല്‍’ എന്നീ സിനിമകളിലും സുരാജ് മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

error: Content is protected !!