‘സുഖമാണോ ദാവിദേ’ ഇനി തമിഴ് സംസാരിക്കും !

കൊച്ചി: അനുപ് ചന്ദ്രൻ- രാജ മോഹൻ ടീം സംവിധാനം ചെയ്ത കേരളത്തിൽ കഴിഞ്ഞയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവൽ , മാസ്റ്റർ ചേതൻ ജയലാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തു കൊണ്ട് വിജയകരമായി മുന്നേറുകയാണ്. ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ എന്ന നിലയിലും കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന ചിത്രം എന്ന നിലയിലും ‘സുഖമാണോ ദാവീദേ’ പ്രേക്ഷകശ്രദ്ധ നേടുകയാണ്. കുട്ടികൾ വഴി തെറ്റി പോകുന്നതിനെ കുറിച്ചും അവരെ നേരായ വഴിയിലേക്ക് നയിക്കുന്നത് എങ്ങനെയെന്നും വളരെ രസകരമായി ഈ ചിത്രത്തിലൂടെ പറയുന്നു. കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ടോമി കിരിയന്തൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ തമിഴിലേക്കും പോവുകയാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

‘കാക്കമുട്ടൈ’ സിനിമയിലെ വിഘ്‌നേഷാണ് തമിഴിൽ ചേതൻ ലാലിന്റെ കഥാപാത്രം അവതരിപ്പിക്കുക. ഭഗതിന്റെ റോളെടുക്കുക ‘അങ്ങാടിത്തെരുവി’ലൂടെ അഭിനയരംഗത്തെത്തിയ മഹേഷാണ്. മറ്റു താര നിർണയങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂ. ധനുഷ് നിർമ്മിച്ച് എം. മണികണ്ഠൻ സംവിധാനം ചെയ്ത് 2015ൽ റിലീസായ ‘കാക്കമുട്ടൈ’ ആ വർഷത്തെ നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു.

error: Content is protected !!