‘സോലോ’യുടെ ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോലോയുടെ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ ലെഫ്. കേണല്‍ രുദ്ര രാമചന്ദ്രന്‍ ആയാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. നായിക ആര്‍തി വെങ്കിടേഷാണ് ടീസറില്‍ ദുല്‍ഖറിനൊപ്പമുള്ളത്. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് സോലോയുടെ സംവിധായകന്‍. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയവും പ്രതികാരവും പ്രൊഫഷനും ഒരു പോലെ ഉള്‍പ്പെടുത്തിയതാണ് ടീസര്‍.
ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

error: Content is protected !!