അവസരം കാത്ത് ഷാഫി പത്താന്‍

തൃശൂര്‍ ചാവക്കാട് സ്വദേശിയാണ് ഷാഫി പത്താന്‍.
സാക്ഷാല്‍ യൂസുഫ് പത്താന്റെ ആരാണെന്ന് ചോദിച്ചാല്‍ ആരുമല്ല.എന്നാല്‍ ഷാഫി പത്താനും ഒരു താരമാണ്.ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന യൂസുഫ് പത്താന്റെ അപരനായി മിമിക്രി വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഷാഫി പത്താന്‍ ആണ്.ഷാഫി പോകുന്നിടത്തൊക്കെ ആള്‍ക്കൂട്ടമുണ്ടാകാറുണ്ട്.നിരവധി പരിപാടികളില്‍ അതിഥിയായും ഷാഫിയെ ക്ഷണിക്കാറുണ്ട്‌. യഥാര്‍ത്ഥ പത്താനെ നേരിട്ട് കാണാനുള്ള ഭാഗ്യവും ഷാഫിക്ക് കിട്ടി. യഥാര്‍ത്ഥ പത്താന്‍ ക്രിക്കറ്റില്‍ മാത്രമാണ് താരമെങ്കില്‍ ഷാഫി ക്രിക്കറ്റിലും,ഫുട്ബോളിലും മിമിക്രിയിലും,മോണോ ആക്റ്റിലും താരമാണ്. എന്നാല്‍ ഷാഫിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമാ നടനാകുക എന്നതാണ്.ചില ചിത്രങ്ങളില്‍ വഴിയാത്രക്കാരനായും,ആള്‍ക്കൂട്ടത്തിലും ഷാഫിയെ കണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
പഞ്ചായത്ത്‌ ,ബ്ലോക്ക് കേരളോത്സവങ്ങളില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഷാഫി കേരള പൊലീസ് സംഘടിപ്പിച്ച കടലോര ജാഗ്രത സമിതി കൂട്ടായ്മയുടെ ജില്ലാതല കേരള മേളയിലും മിമിക്രിയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു.
ബി.എന്‍ ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന “ലെച്ച്മി ” എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ ഷാഫി അഭിനയിച്ചിട്ടുണ്ട്.സമയമാകുമ്പോള്‍ നല്ല വേഷങ്ങള്‍ തന്നെ തേടി വരും എന്ന് ഷാഫി വിശ്വസിക്കുന്നു.

സിനിമാലോകത്തേക്ക് നല്ലൊരു അവസരത്തിനായി ഷാഫി കാത്തിരിക്കുകയാണ്.

ഷാഫിയുടെ നമ്പര്‍: 0091 9746227063

error: Content is protected !!