സജി സുരേന്ദ്രന്‍ -കൃഷ്ണ പൂജപ്പുര ടീം വീണ്ടും

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ചാര്‍ളീസ് ഏയ്‌ഞ്ചല്‍’ . യുവതാരങ്ങളെ നായകരാക്കി റൊമാന്റിക് കോമഡി ചിത്രത്തിനുവേണ്ടിയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ദുബായിയും കുട്ടനാടുമാണ് പ്രധാന ലൊക്കേഷന്‍. ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോഷന്‍ മാത്യുവും അനാര്‍ക്കലി മരയ്ക്കാറുമാണ് പ്രധാന വേഷത്തില്‍. ലാല്‍, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, ബാലു വര്‍ഗീസ്, സൌബിന്‍ ഷാഹിര്‍,പാഷാണം ഷാജി,ബൈജു,ധര്‍മ്മജന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ ഷിബു ചക്രവര്‍ത്തി, സംഗീതം ബിജിബാല്‍.
സെപ്റ്റംബര്‍ 15 ന് ദുബായിയില്‍ ചിത്രീകരണം തുടങ്ങും..
ഗ്രീന്‍ അഡ്വര്‍ടൈസിംഗ് പ്രൊഡക്ഷന്‍സ് വിത്ത്‌ ഒറിജിനല്‍ മൂവീസിന്റെ ബാനറില്‍ സലിം പി.പി ,സതീഷ്‌ ചന്ദ്രന്‍,ഷിഹാബ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘ഇവര്‍ വിവാഹിതരായാല്‍’ ആയിരുന്നു ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. ഹാപ്പി ഹസ്ബന്റ്, കുഞ്ഞളിയന്‍,ഫോര്‍ ഫ്രെണ്ട്സ്,ഹസ്ബന്റ്സ് ഇന്‍ ഗോവ എന്നിവയും ഈ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രങ്ങളാണ്.

error: Content is protected !!