ജനപ്രിയന്‍ ദിലീപ് തന്നെ ; രാമലീല സൂപ്പര്‍ ഹിറ്റ്

മലയാള സിനിമയില്‍ ജനപ്രിയ നടന്‍ ആരെന്ന ചോദ്യത്തിന് ദിലീപ് എന്ന് തന്നെയാണ് ഉത്തരം. ഇന്നലെ പ്രദര്‍ശനത്തിനെത്തിയ രാമലീല എന്ന ദിലീപ് ചിത്രത്തിന്റെ വിജയവും,ചിത്രം കാണാനുള്ള കുടുംബ പ്രേക്ഷകരുടെ തിരക്കും അതാണ്‌ സൂചിപ്പിക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ രാമലീലക്ക് ആരാധകരുടെയും പ്രേക്ഷകരുടെയും കട്ടപ്പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ദിലീപിനെ അല്ല ദിലീപ് നായകനായ രാമലീലയെയാണ് ഞങ്ങള്‍ പിന്തുണക്കുന്നതെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും അവിടെയും ദിലീപിന്റെ നേട്ടം തന്നെയാണ്.
പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ചിത്രമെന്നതാണ് മറ്റൊരു പ്രത്യേകത.ചിത്രത്തില്‍ രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. അമ്മയായി രാധിക ശരത്കുമാറും എത്തും. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് രാമലീല.

സിദ്ദീഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സച്ചിയുടെ തിരക്കഥയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം ഷാജികുമാറും കലാസംവിധാനം സുജിത്ത് രാഘവും നിര്‍വ്വഹിച്ചിരിക്കുന്നു..

error: Content is protected !!