ചുവട് മാറ്റി രാജമൌലി

സൂപ്പര്‍ ഹിറ്റ്‌ സംവിധായകന്‍ രാജമൌലി വീണ്ടും വരുന്നു. ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍റെ വന്‍ വിജയത്തിന് ശേഷം ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് മാറി വ്യത്യസ്ഥമായ ആക്ഷന്‍ പാക്കെഡ് എന്‍റര്‍ടെയ്നറുമായിട്ടാണ് ഇക്കുറി അദ്ദേഹത്തിന്‍റെ വരവ്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ നായകന്മാരാകുന്ന സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റ്‌ അവസാനം തുടങ്ങും. ഇരുവരും ഇതുവരെ ചെയ്യാത്ത ശക്തമായ വേഷങ്ങളാണ് ഈ സിനിമയില്‍ ചെയ്യുന്നതെന്ന് രാജമൌലി അടുത്തിടെ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വളരെ പ്രതീക്ഷയോടെയാണ് രാജമൌലിയുടെ ആരാധകര്‍ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

error: Content is protected !!