താരാ കല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു

അവതാരകനും നര്‍ത്തകനുമായ രാജാറാം അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാജാറാമിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രാജാറാം. നടിയും,നര്‍ത്തകിയുമായ താര കല്ല്യാണ്‍ ഭാര്യയാണ്,താര കല്ല്യാണ്‍,മകള്‍ സൌഭാഗ്യ, താരയുടെ അമ്മ സുബ്ബലക്ഷ്മി എന്നിവരും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളില്‍ അവതാരകനുമായിരുന്നു. നൃത്തഅദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു.

error: Content is protected !!