പ്രണവിന്റെ പുതിയ ചിത്രം : പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

കൊച്ചി: ‘ആദി’ എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഏതായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമാകുന്നു. പ്രണവ് പുതിയ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടതായും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായിരിക്കുമെന്നുമാണ് വാര്‍ത്തകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. അഞ്ചുമണിക്ക് ശേഷം ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ജീത്തു ജോസഫ്  സംവിധാനം ചെയ്ത ‘ആദി’ ഒരു അരങ്ങേറ്റ നായകന്‍റെ സകലകാല കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്.

error: Content is protected !!