പ്രണവിന്റെ അടുത്തചിത്രം അരുണ്‍ ഗോപിയോടൊപ്പം

കൊച്ചി: ആദി’ എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഏതായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമാകുന്നു.’രാമലീല’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഹിറ്റ് സംവിധായകനായി മാറിയ അരുണ്‍ ഗോപിയുടെ  ചിത്രത്തിലാണ് പ്രണവ് അടുത്തതായി അഭിനയിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ്‌ ഫേസ്ബുക്കിലൂടെ  ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  ഇന്ന് വൈകിട്ട്  അഞ്ചു മണിയോടെ പ്രഖ്യാപനം ഉണ്ടായിരിക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായിരിക്കുകയാണ്.ജീത്തു ജോസഫ്  സംവിധാനം ചെയ്ത ‘ആദി’ ഒരു അരങ്ങേറ്റ നായകന്‍റെ സകലകാല കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്.

error: Content is protected !!