പ്രണവ് ഇനി നായകന്‍ …

‘ആദി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനാകാനൊരുങ്ങുകയാണ് താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ ‘ദൃശ്യം’ ഒരുക്കിയ ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.
മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജനി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002-ലെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഒന്നാമന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് പ്രണവ് ആയിരുന്നു.കൂടാതെ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു.

 

 

error: Content is protected !!