‘ആദി’ ആഗസ്റ്റ് ഒന്നിന് തുടങ്ങുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’യുടെ ചിത്രീകരണം ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ തുടങ്ങുന്നു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്.മോഹന്‍ലാലിന്‍റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘ദൃശ്യ’ത്തിന്റെ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.
മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജനി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002-ലെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഒന്നാമന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് പ്രണവ് ആയിരുന്നു.കൂടാതെ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു.

error: Content is protected !!