പട്ടണം റഷീദിന് തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം

പ്രശസ്ത മേക്കപ്പ്മാന്‍ പട്ടണം റഷീദിന് മികച്ച മേക്കപ്പ്മാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ പുരസ്‌കാരം.
2014-ല്‍ പുറത്തിറങ്ങിയ നാടക സംഘത്തിന്റെ കഥ പറഞ്ഞ ‘കാവ്യ തലൈവന്‍’ എന്ന ചിത്രത്തിന് ചമയം ഒരുക്കിയതിനാണ് അവാര്‍ഡ്.എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്‌നാട്‌ സര്‍ക്കാര്‍ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.2009 മുതല്‍ 2014 വരെയുള്ള ആറുവര്‍ഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയിലെ തിരക്കുകള്‍ക്കിടയിലും നാടക രംഗത്തും സജീവമായ പട്ടണം റഷീദ് തന്‍റെ ആത്മാവില്‍ നിന്നാണ് കാവ്യ തലൈവനെ ചമയമണിയിച്ചത്.

നിരവധി തവണ കേരള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള പട്ടണം റഷീദ് മോഹന്‍ലാല്‍ നായകനായ ‘പരദേശി’ എന്ന ചിത്രത്തിലെ മേക്കപ്പിന് ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

error: Content is protected !!