‘ഒടിയന്‍’ തുടക്കമായി

മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം വാരാണസിയില്‍ ആരംഭിച്ചു. വാരണാസിയിലാണ് ഒടിയന്‍റെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മേനോന്‍  ആണ് സംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍  ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ തന്നെ വലിയ വാര്‍ത്തയായിക്കഴിഞ്ഞിരിക്കുകയാണ്. ഹരികൃഷ്ണന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. പാലക്കാടാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. മാണിക്കന്‍ എന്ന അവസാന ഒടിയനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യര്‍, പ്രകാശ് രാജ്  തുടങ്ങിയവര്‍ക്ക് പുറമേ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

error: Content is protected !!