ജോമോന്റെ ‘കൈരളി’യില്‍ നിവിന്‍ പോളി നായകന്‍

കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന ‘എം വി കൈരളി’യുടെ കഥ സിനിമയാകുന്നു.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള യുവ ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ ചിത്രം സംവിധാനം ചെയ്യും. കേരളത്തിന്റെ ആദ്യ കപ്പലായിരുന്നു ‘എം വി കൈരളി’ 1979 ല്‍ 49 യാത്രക്കാരുമായി അപ്രത്യക്ഷമാകുകയായിരുന്നു.ശേഷം ഇന്നോളം കൈരളിയുടെ കഥ ചുരുളഴിയാതെ കിടക്കുകയാണ്. ആ രഹസ്യത്തിലേക്കാണ് കഥ കടന്നു ചെല്ലുന്നത്.
‘കൈരളി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സിദ്ധാര്‍ഥ് ശിവയാണ് തിരക്കഥ ഒരുക്കുന്നത്. നിവിന്‍ പോളി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.
കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് തിരക്കഥ ഒരുക്കുന്നത്. കേരളം, ഗോവ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുറമെ സൊമാലിയയുടെ അയൽരാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ കൂടി ചിത്രീകരണം നടക്കും. വർത്തമാനകാലവും ആയിരത്തിത്തൊള്ളായിരത്തി എഴുപത് – എൺപത് കാലഘട്ടവും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു.
റിയൽ ലൈഫ് വർക്സും പോളി Jr പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡിസംബറിൽ ചിത്രീകരണം തുടങ്ങും.

error: Content is protected !!