നിവിന്‍ പോളിക്ക് തമിഴില്‍ രണ്ട് ചിത്രങ്ങള്‍
നിവിന്‍ പോളിക്ക് തമിഴില്‍ പ്രിയമേറുന്നു. മറ്റ് മലയാള നടന്മാര്ക്ക് ഇല്ലാത്ത സ്വീകാര്യതയാണ് പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിക്ക് തമിഴ് സിനിമാ ആരാധകര്‍ക്ക് ഇടയിലുള്ളത്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ‘റിച്ചി’ എന്ന ചിത്രത്തിന് പുറമേ തമിഴില്‍ മറ്റു രണ്ടു ചിത്രങ്ങള്‍ക്ക് കൂടി താരം കരാര്‍ ഒപ്പിട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. 24 എഎം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പ്രഭു രാധാകൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്ടെയ്നര് ആണ് ഇതില്‍ ആദ്യത്തേത്, പ്രസിദ്ധ ക്യമറമാന് പി സി ശ്രീറാം ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.