കായംകുളം കൊച്ചുണ്ണി; പരുക്കന്‍ ലുക്കില്‍ നിവിന്‍പോളി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കൊച്ചുണ്ണിയുടെ ഗ്രാഫിക്സ് ചിത്രത്തില്‍ മീശ പിരിച്ച്, കൈയ്യില്‍ തോക്കുമേന്തി പരുക്കനായാണ് കൊച്ചുണ്ണിയുടെ രൂപം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമലാ പോളാണ് നായികയായി എത്തുന്നത്‌.കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. ബിഗ്‌ ബഡ്ജജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി തേടുന്ന ചിത്രമാണിത്. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്.

ശ്രീലങ്കയിലാണ് കായംകുളം ഗ്രാമഭാഗങ്ങള്‍ ചിത്രീകരിക്കുക.സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങും.

error: Content is protected !!