‘വിമാനം’ പറക്കാറായി

ചിത്രീകരണം തുടങ്ങുന്നതിനു മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് പ്രിഥ്വിരാജ് നായകനാകുന്ന വിമാനം . നവാഗതനായ പ്രദീപ് എം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജി തോമസ് എന്ന ബധിരനും മൂകനുമായ യുവാവിന്റെ യഥാര്‍ഥ ജീവിതം ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത്.എന്നാല്‍, പൂര്‍ണമായും സജി തോമസിന്റെ ജീവിതകഥയായിരിക്കില്ല. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്‌കൂള്‍ കാലഘട്ടം മുതല്‍ യൗവ്വനം വരെ അവതരിപ്പിക്കുന്നതിനു വേണ്ടി പ്രിഥ്വിരാജ് 10 കിലോയിലധികം ഭാരം കുറച്ചിരുന്നു.
അലന്‍സിയര്‍, ബാലചന്ദ്രന്‍, സുധീര്‍ കരമന, നെടുമുടി വേണു, ലെന, അനാര്‍ക്കലി മരക്കാര്‍, പ്രവീണ, ശാന്തികൃഷ്ണ, സൈജു കുറുപ്പ് എന്നിവര്‍ക്കൊപ്പം പുതുമുഖമായ ദുര്‍ഗാകൃഷ്ണയും പ്രധാനവേഷത്തിലെത്തും.
സംഗീതം ഗോപി സുന്ദര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മാണം.

error: Content is protected !!