ചങ്കില്‍ സിനിമ മാത്രം; അഭിനയ മോഹവുമായി ജ്യോതി

ജ്യോതി ശിവരാമൻ..
‘അന്നും,ഇന്നും എന്നും ചങ്കിൽ സിനിമ മാത്ര’മുള്ള ജ്യോതി കണ്ണൂർകാരിയാണ്. ഒരു സിനിമ നടി ആവുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് ജ്യോതി. അതിന് കാരണവുമുണ്ട്. ജ്യോതിയുടെ അച്ഛന് മമ്മൂട്ടിയുടെ രൂപമായിരുന്നു. ആരാധന മൂത്ത് മമ്മൂട്ടിക്ക് പണ്ട് കത്തുകൾ വരെ അയച്ചിട്ടുണ്ട്. മമ്മൂട്ടിയെ നേരിട്ട് കാണണം എന്നതും ഈ കലാകാരിയുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയാണ്.

ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ തൃശൂരിലെ ചേർപ്പിലാണ് ജ്യോതി പഠിച്ചത്.അക്ഷരശ്ലോകം അറിയാം.ഭഗവത്ഗീത പാരായണം,ലളിതഗാനം,സംഘഗാനം എന്നിവയ്ക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അഭിനയിച്ച നാടകത്തിന് ജില്ലയിലെ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരവും ലഭിച്ചു.
കണ്ണൂരിലെ എ. കെ.ജി ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ജ്യോതിയുടെ മനസ്സ് നിറയെ സിനിമാ സ്വപ്നങ്ങളാണ്. ചങ്ക് നിറയെ സിനിമയെ പ്രണയിക്കുന്ന ജ്യോതി നല്ല അവസരങ്ങൾക്കായി കാത്തിരിക്കുന്നു.

error: Content is protected !!