‘നീരാളി’ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമായ നീരാളിക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. രണ്ട് മണിക്കൂര്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ജൂലൈ 13 ന് ചിത്രം തിയേറ്ററുകളിലെത്തും. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ്.ടി.കുരുവിളയാണ് നിര്‍മ്മാണം
ഒരു ട്രാവല്‍ ത്രില്ലര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ത്രില്ലര്‍ ചിത്രമാണ് നീരാളി. വജ്ര വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.
പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാര്‍വ്വതി നായരുമാണ് ഈ പ്രധാന സ്ത്രീ കഥാപാത്രങ്ങളിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, നാസര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നവാഗതനായ സാജു തോമസാണ് തിരക്കഥ. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. അജോയ് വര്‍മ്മ എഡിറ്റിംഗും നിര്‍വ്വഹിക്കും. ദസ്‌തോല, എസ്.ആര്‍.കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മുംബൈ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
error: Content is protected !!