ബിജു മേനോനൊപ്പം റോസാപ്പൂവില്‍ നീരജ് മാധവും

ബിജു മേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂവില്‍ നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജുമേനോനൊപ്പം സണ്ണി വെയിനിനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് സണ്ണി വെയിന്‍ പിന്മാറിയതോടെയാണ് നീരജിന് നറുക്കുവീണത്.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിനു ജോസഫ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ‘മധുരനാരങ്ങ’, ‘കുഞ്ഞിരാമായണം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോനും,നീരജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

error: Content is protected !!