രണ്ടു ദിവസത്തെ ഷൂട്ടിംഗ്; പ്രതിഫലം അഞ്ചുകോടി

രണ്ടു ദിവസത്തെ പരസ്യ ചിത്രീകരണത്തിന് അഞ്ചുകോടി പ്രതിഫലം വാങ്ങി ചലച്ചിത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നടി നയന്‍താര. അടുത്തിടെ ചിത്രീകരിച്ച പരസ്യത്തിനാണ് താരം വന്‍ പ്രതിഫലം വാങ്ങിയിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ . ബോളിവുഡിലെ പുരുഷതാരങ്ങളുടെ റിക്കോര്‍ഡുകള്‍ കടത്തി വെട്ടിയിരിക്കുകയാണ് ഈ മലയാളിതാരം. സിനിമയില്‍ അഭിനയിക്കുന്നതിന് നാലുകോടി വരെയാണ് നയന്‍താര പ്രതിഫലം വാങ്ങുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം സംസ്ഥാനങ്ങളില്‍ നയന്‍താരക്ക് വന്‍ ജനപ്രീതിയാണ് ഉള്ളത്. അതു മുതലാക്കാനാണ് പരസ്യകമ്പനികളുടെ നീക്കം.
നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനംചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗ്ഗീസ് ആണ്.

error: Content is protected !!