മൈ സ്‌റ്റോറി ജൂലൈ ആറിന്

പൃഥ്വിരാജ് നായകനാകുന്ന മൈ സ്‌റ്റോറി എന്ന ചിത്രം ജൂലൈ ആറിന് പ്രദര്‍ശനത്തിനെത്തും. നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക. പ്രമുഖ വസ്ത്രാലങ്കാര വിദഗ്ദ കൂടിയാണ് റോഷ്ണി ദിനകര്‍. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി 13 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പൃഥ്വിയും പാര്‍വ്വതിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പാര്‍വ്വതിയും പൃഥ്വിയും തമ്മിലൊരു ലിപ് ലോക്ക് സീനുണ്ട്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഫിഫാ ഫിവര്‍ എന്ന പേരിലാണ് ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. സ്‌പെയിനും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷന്‍.

മനോജ്.കെ.ജയന്‍, ഗണേഷ് വെങ്കട്ടരാമന്‍ എന്നിവരും ചിത്രത്തില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹോളിവുഡ് താരം റോജര്‍ നാരായണ്‍ ആണ് വില്ലനായെത്തുന്നത്. യന്തിരന്‍, ലിംഗ എന്നീ ചിത്രങ്ങളിലെ പങ്കാളിയായ ആര്‍.രത്‌നവേലുവാണ് ഛായാഗ്രഹണം. കാനില്‍ പുരസ്‌കാരം നേടിയ പിയങ്കാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുക. നിര്‍മ്മാണവും റോഷ്ണി ദിനകര്‍ തന്നെയാണ്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയും നിര്‍വ്വഹിക്കും. ഷാന്‍ റഹ്മാനാണ് സംഗീതം. ഷാന്‍ റഹ്മാന്റെ ആറു ഗാനങ്ങളുണ്ട് ചിത്രത്തില്‍.

error: Content is protected !!