മഞ്ജു വാര്യര്‍ രാജിവെച്ചു ?

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചതായി റിപ്പോര്‍ട്ടുകള്‍. മുൻപും ഡബ്യുസിസിയുടെ ചില  നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നു. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. താൻ രാജി വച്ചെന്ന വിവരം മഞ്ജു ബഹ്‌റിനില്‍ വച്ച്‌ എഎംഎംഎ പ്രഡിഡന്റ് മോഹന്‍ലാലിനെ അറിയിച്ചതെന്നാണ് റിപോര്‍ട്ട്.
ഇതിന് മുമ്പും സംഘടനയുടെ ചില നിലപാടുകളില്‍ മഞ്ജുവിന് അഭിപ്രായ വ്യത്യാസം ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ലൂ.സി.സിയിലെ നാലു നടിമാര്‍ രാജിവെച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മഞ്ജു നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ നിലപാടുകളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജിയെന്നും സുചനയുണ്ട്. ദിലീപ് വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണം എന്നതടക്കമുള്ള ഡബ്ല്യൂസിസിയുടെ ആവശ്യം പരിഗണിക്കാമെന്ന് താരസംഘടന കഴിഞ്ഞ ദിവസം നിലപാടറിയിച്ചിരുന്നു.
error: Content is protected !!