ഗോസ്സിപ്പുകളോട് പ്രതികരിക്കാനില്ലെന്ന് മഞ്ജു വാര്യര്‍

മഞ്ജു വാര്യരും  ദിലീപും വിവാഹ മോചിതരായ ശേഷം ഗോസിപ്പു കോളങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ചിരുന്നത് ദിലീപും കാവ്യയുമായിരുന്നു. എന്നാല്‍ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതോടെ സിനിമ ലോകം കണ്ട ഏറ്റവും വലിയ ഗോസിപ്പുകള്‍ക്ക് വിരാമമായിരുന്നു. ശേഷം മഞ്ജുവിന് നേര്‍ക്കായി പാപ്പരാസികള്‍. മഞ്ജു വിവാഹിതയാകുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. പക്ഷേ വിവാഹ വാര്‍ത്തയോടു മഞ്ജു പ്രതികരിക്കാറില്ലായിരുന്നു.
എന്നാലിപ്പോള്‍ മഞ്ജു വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. മഞ്ജു ഉടന്‍ വിവാഹിതയാകുന്നുവെന്നും ഒരു കോടീശ്വരനാണ് വിവാഹം കഴിക്കുന്നതെന്നുമാണ് വാര്‍ത്ത. മുമ്പെങ്ങും വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാത്ത മഞ്ജു ഇപ്പോള്‍ വാര്‍ത്തയോടു പ്രതികരിച്ചിരിക്കുകയാണ്.
ഇതൊക്കെ താന്‍ കാണാറുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കുന്നുള്ളുവെന്നും ഓരോരുത്തകരും അവരവരുടെ ഇഷ്ടം പോലെ ഓരോന്ന് എഴുതുമെന്നും മഞ്ജു പ്രതികരിക്കുന്നു. സത്യം അല്ലാത്തത് കൊണ്ട് ഒന്നും ആലോചിച്ച് ടെന്‍ഷനടിക്കാറില്ലെന്നും പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ എന്നുമാണ് മഞ്ജു പ്രതികരിച്ചത്.

error: Content is protected !!