കാടിറങ്ങി മണി വരുന്നു,നായകനാകാന്‍

മോഹന്‍ലാലിലെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആദിവാസി ബാലന്‍ മണി സിനിമയില്‍ നായകനാകുന്നു.12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും വെള്ളിത്തിരയിലേക്ക് മണി കടന്നുവരാന്‍ ഒരുങ്ങുന്നത്.ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.പിന്നീട് സിനിമകളില്‍ ഒന്നും അവസരം കിട്ടാതായ മണി വനത്തിലെ ആദിവാസി ഊരില്‍ ജോലികള്‍ ചെയ്തു കഴിയുകയായിരുന്നു.ഇടയ്ക്ക് മണിയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ പുറം ലോകം അറിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ‘ഡോക്ടേഴ്സ് ഡിലമ’യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘ഉടലാഴം’ എന്നാണ് പേരിട്ടിരിക്കുന്നത്.ഉണ്ണികൃഷ്ണന്‍ ആവളയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.
നിലനില്‍പ്പുതന്നെ ചോദ്യ ചിഹ്നമായ ആറു നാടന്‍ കോളനികളിലെ ഭിന്നലിംഗക്കാരനായ യുവാവിന്‍റെ കഥയാണ്‌ ചിത്രം പറയുന്നത്. ഗുളികന്‍ എന്ന ഇരുപത്തിനാലു വയസ്സുകാരനായാണ് മണി വേഷമിടുന്നത്.നായികയായി അഭിനയിക്കുന്നത് അനുശ്രിയാണ്.
ജോയ് മാത്യു,ഇന്ദ്രന്‍സ്,സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.ബിജിപാലാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.സിതാര,മിഥുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു.

error: Content is protected !!