ശങ്കര്‍രാമകൃഷ്ണന്‍ സംവിധായകനാകുന്നു

നടനും എഴുത്തുകാരനുമായ ശങ്കര്‍രാമകൃഷ്ണന്‍ ചലച്ചിത്ര സംവിധായകനാകുന്നു. മമ്മൂട്ടിയെ നായകനാക്കി ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ശങ്കര്‍. കേരള ടൂറിസം ഡെവലപ്പ്‌മെന്റ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്കുവേണ്ടി കുഞ്ഞാലിമരയ്ക്കാരെ ആസ്പദമാക്കിയുള്ള ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ ശങ്കര്‍രാമകൃഷ്ണന്‍ തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞാലിമരയ്ക്കാര്‍ക്ക് ശബ്ദം നല്‍കിയത് മമ്മൂട്ടിയാണ്. ‘ഉറുമി’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശങ്കര്‍രാമകൃഷ്ണന്‍ ആയിരുന്നു. മമ്മൂട്ടിയോടൊപ്പം ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

error: Content is protected !!