പുള്ളിക്കാരന്‍ സ്റ്റാറാ… മമ്മൂട്ടിയുടെ പുതിയ ചിത്രം

മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘പുള്ളിക്കാരന്‍ സ്റ്റാറാ’. പ്രിഥ്വിരാജ് നായകനായി അഭിനയിച്ച ‘സെവന്‍ത് ഡേ’യുടെ സംവിധായകനാണ് ശ്യാംധര്‍.രാജകുമാരന്‍ എന്ന ഇടുക്കിക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.
യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ചിത്രം നിര്‍മ്മിക്കുന്നു.
ദീപ്തി സതി,ആശാ ശരത് എന്നിവര്‍ പ്രധാനവേഷത്തിലുണ്ട്. രതീഷ് രവിയുടേതാണ് കഥ.സംവിധായകനും നടനുമായ ദിലീഷ് പോത്തനും ചിത്രത്തിലഭിനയിക്കുന്നു.വിനോദ് ഇല്ലമ്പള്ളിയാണ് ക്യാമറാമാന്‍.
സംഗീതം: എം ജയചന്ദ്രന്‍.ഓണത്തിന് പ്രദര്‍ശനത്തിനെത്തും

error: Content is protected !!