മമ്മൂട്ടിയുടെ സ്‌ട്രീറ്റ് ലൈറ്റ്‌‌സ്: ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: മെഗാതാരം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമായ സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ ആരാധകര്‍ക്ക് സമര്‍പ്പിച്ചത്. സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ലിജോമോള്‍ എന്നിവരാണ് ട്രെയിലറിലുള്ളത്. മലയാളത്തിനു പുറമേ തമിഴ് ,തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ ഫവാസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറമാനായ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. പ്ലേഹൗസ് മോഷന്‍ പിക്ചര്‍ ലിമിറ്റഡിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 26 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

error: Content is protected !!