മമ്മൂട്ടി പരോളില്‍

മമ്മൂട്ടി ഇപ്പോള്‍ പരോളില്‍ ആണ് . നവാഗതനായ ശരത് സന്ദിത് ആണ് പരോളിന്റെ സംവിധായകന്‍. ആദ്യഘട്ട ചിത്രീകരണം ബാംഗ്ലൂരില്‍ പൂര്‍ത്തിയായി. പരസ്യചിത്രസംവിധാനരംഗത്തു നിന്നാണ് ശരത് സന്ദിത് സിനിമയിലെത്തുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിനുവേണ്ടി മമ്മൂട്ടി ചെയ്ത പരസ്യങ്ങളുടെ സംവിധായകന്‍ കൂടിയാണ് ശരത് .മമ്മൂട്ടിയില്‍ ഇതുവരെ കാണാത്ത ചില ഭാവങ്ങളും, പുതിയ അപ്പിയേറന്‍സുമൊക്കെ ‘പരോള്‍’ എന്ന ഈ ചിത്രത്തിലുണ്ട്. ജയിലിന്റെ പശ്ചാത്തലത്തിലാണ് പരോള്‍ ഒരുങ്ങുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന ദൃശ്യങ്ങള്‍ക്ക് പുതുമയും വ്യത്യസ്തതയും വേണമെന്ന് സംവിധായകന്‍ ആഗ്രഹിച്ചതുകൊണ്ടുതന്നെയാണ് ഈ ചിത്രത്തിന്റെ ജയില്‍രംഗങ്ങള്‍ ബാംഗ്ലൂരിലാക്കാന്‍ തീരുമാനിച്ചത്.
രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം സെപ്റ്റംബറിലായിരിക്കും നടക്കുക.

error: Content is protected !!