ലൂസിഫര്‍ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ജൂലൈ 18ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി നടനായ പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമായ ലൂസിഫറിനായി മലയാളികള്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കുകളിലാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിയന് ശേഷം മഞ്ജു മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വില്ലനായെത്തുന്നത് വിവേക് ഒബ്‌റോയാണ്. അനുജനായി ടൊവിനോ തോമസും അഭിനയിക്കുമെന്നും വാര്‍ത്തകളുണ്ട്.

error: Content is protected !!