ലേലം രണ്ടാം ഭാഗം;സുരേഷ്ഗോപി ആനക്കാട്ടില്‍ ചാക്കോച്ചി

സുരേഷ്ഗോപി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ലേലം’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്‌ഗോപി തന്നെയാണ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. രഞ്ജിപണിക്കരാണ് തിരക്കഥ തയ്യാറാക്കുന്നത്. ‘കസബ’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ നിധിന്‍ രഞ്ജിപണിക്കരാണ് സംവിധായകന്‍. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആദ്യ നിര്‍മ്മാണ സംരംഭമാണിത്. തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രേക്ഷകമനം കീഴടക്കിയ രഞ്ജിപണിക്കര്‍ നിര്‍മ്മാണവിതരണരംഗത്തേയ്ക്ക് കൂടി പ്രവേശിക്കുകയാണ്.

error: Content is protected !!