വെളിപാടിന്റെ പുസ്തകം ഓണത്തിന്

ലാല്‍ ജോസ് ഒരുക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘വെളിപാടിന്റെ പുസ്തകം’. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍.
മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് പ്രൊഫസറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുക. രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഗുരു ശിഷ്യ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധമാണ് പ്രമേയം. അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോനും ലാലുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘അങ്കമാലി ഡയറീസ്’ ഫെയിം  അന്ന രേഷ്മയാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രിയങ്കയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദീക്ക്, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാതാവ്.ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്നു.
വിഷ്ണു ശര്‍മ്മ ഛായാഗ്രാഹവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കും. റഫീക്ക് അഹമ്മദ്, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ, മനു രഞ്ജിത്ത് എന്നിവരാണ് ഗാനരചന. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

error: Content is protected !!