കുഞ്ഞാലിമരക്കാരെക്കുറിച്ച് ആലോചിച്ചിട്ടില്ല: പ്രിയദര്‍ശന്‍

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം സിനിമായാക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്ന് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗായകന്‍ എംജി ശ്രീകുമാര്‍ തങ്ങളുടെ അടുത്ത ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ ഉടന്‍ തുടങ്ങുന്നുവെന്ന തരത്തില്‍ പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിമരയ്ക്കാന്‍ ചെയ്യാന്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോളിവുഡ് ചിത്രമാണ് തന്റെ അടുത്ത പ്രോജക്ട്.അഭിഷേക് ബച്ചന്‍ നായകനാകുന്ന ഈ ചിത്രം ജൂണില്‍ തുടങ്ങുമെന്നും അതിന്റെ തിരക്കിലാണ് താനെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

error: Content is protected !!