കുഞ്ഞാലി മരയ്ക്കാര്‍ എന്റെ സിനിമയല്ല : അമല്‍ നീരദ്

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തക്കെതിരെ സംവിധായകന്‍ അമല്‍ നീരദ് രംഗത്ത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് വീണ്ടും സിനിമ സംവിധാനം ചെയ്യുന്നുവെന്നും കുഞ്ഞാലി മരക്കാര്‍ ആയി മമ്മൂട്ടി അഭിനയിക്കുകയെന്നായിരുന്നു വാര്‍ത്ത.എന്നാല്‍ ഇത് ശരിയല്ലെന്നാണ് അമല്‍ നീരദ് അറിയിച്ചത്. താന്‍ അങ്ങനെയൊരു സിനിമ സംവിധാനം ചെയ്യുന്നില്ലെന്നും ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകണം നിര്‍വഹിക്കുന്ന തിരക്കിലാണ് ഇപ്പോഴെന്നും അമല്‍ നീരദ് വ്യക്തമാക്കി.വാര്‍ത്തകള്‍ പലതും പ്രചരിക്കുമെന്ന് അമല്‍ നീരദ് പറഞ്ഞു. അതേസമയം ശങ്കര്‍ രാമകൃഷ്ണന്‍ ആയിരിക്കും മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കുകയെന്നും വാര്‍ത്തകളുണ്ട്.

error: Content is protected !!