കായംകുളം കൊച്ചുണ്ണിയില്‍ ശരത്കുമാറും

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഒരു പ്രധാന വേഷത്തില്‍ ശരത് കുമാറും അഭിനയിക്കുന്നു. നിവിന്‍പോളിയാണ് ഇതിഹാസ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്.അമലാ പോളാണ് നായികയായി എത്തുന്നത്‌.കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. ബിഗ്‌ ബഡ്ജജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് കൂടിയുള്ള ചിത്രമാണിത്. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക. ‘സ്കൂള്‍ ബസ്സി’നുശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനും തിരക്കഥയൊരുക്കുന്നത് ബോബി- സഞ്ജയ് ടീം തന്നെയാണ്. ഉഡുപ്പിയില്‍ സെപ്തംബര്‍ ആദ്യവാരം ഷൂട്ടിങ്ങാരംഭിക്കും. പഴശ്ശിരാജയില്‍ എടച്ചേനകുങ്കനായി മികച്ച അഭിനയം കാഴ്ചവച്ച ശരത്കുമാറിന് ഈ ചിത്രത്തിലും ഏറ്റവും സുപ്രധാനമായൊരു വേഷമാണ്. സണ്ണിവെയ്ന്‍, അമലപോള്‍, അങ്കമാലി ഡയറീസിലെ ശരത് അപ്പാനി എന്നിവരും മറ്റു കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീലങ്കയിലാണ് കായംകുളം ഗ്രാമഭാഗങ്ങള്‍ ചിത്രീകരിക്കുക.

error: Content is protected !!